എൽ.ഡി.എഫിൽ ലോക്‌സഭാ സീറ്റ് ധാരണയായി: സി.പി.എം 15 ഇടത്ത്, നാലിടത്ത് സിപിഐ, കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി. 15 സീറ്റുകളില്‍ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണ. ശനിയാഴ്ച വൈകുന്നേരം ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മുന്നണിയിലെ പ്രധാന പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയശേഷമാണ്