കൗണ്ടി വടംവലി മൽസരം:വിവേകാനന്ദ ക്ലായി ജേതാക്കൾ

ഇരിയ: കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്‌ രജതജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് സംഘടിപ്പിച്ച ഉത്തരമേഖല കൗണ്ടി വടംവലി മത്സരത്തിൽ വിവേകാനന്ദ ക്ലായി ജേതാക്കളായി. ബ്രദേർസ് കൂടാനം രണ്ടാം സ്ഥാനം നേടി. എ. ഗോവിന്ദൻ നായർ മത്സരം ഉദ്ഘാടനം ചെയ്തു.