പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ
നീലേശ്വരം: പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിലെ കളിയാട്ട മഹോത്സവം ജനുവരി 1, 2 തീയതികളിൽ നടക്കും. ഒന്നിന് വൈകീട്ട് ആറുമണിക്ക് ദീപാരാധന. ഏഴുമണിക്ക് തെയ്യം തിടങ്ങൾ എട്ടുമണിക്ക് ഭഗവതിയുടെ തോറ്റം, 8:30ന് വിഷ്ണുമൂർത്തിയുടെ തോറ്റം, രാത്രി 9 മണിക്ക് മധുരംകൈ ശ്രീ ശങ്കരനാരായണ ക്ഷേത്രം മാതൃസമിതിയുടെ വനിത കൈകൊട്ടിക്കളി.