നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം

നീലേശ്വരം: പാലക്കാട്ട് ചീർമ്മക്കാവ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം ഏപ്രിൽ ആറു മുതൽ പത്തുവരെ വിപുലമായ പരിപാടികളോട് കൂടി നടക്കും. എല്ലാദിവസവും രാവിലെ എട്ടുമണിക്ക് നടതുറന്ന് 9 മണിക്ക് പൂവിടും. മൂന്നാം ദിവസമായ എട്ടിന് രാവിലെ 11 മണിക്ക് വടക്കേ കാവിൽ ആയില്യം പൂജ, തുടർന്നു