ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെയും, പവലിയനിൻ്റെയും ഉദ്ഘാടനം നടന്നു.
വിദ്യാഭ്യാസ മികവിൽ ജില്ലയിൽ പ്രഥമസ്ഥാനത്തുള്ള ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിൽ, മാനേജ്മെൻ്റ് നിർമ്മിച്ച പുതിയ ഓഫീസ് ബ്ലോക്കിൻ്റെയും, പവലിയനിൻ്റെയും ഉദ്ഘാടനം നടന്നു.1976 ൽ സ്ഥാപിതമായ സ്കൂൾ അമ്പതിൻ്റെ നിറവിലെത്തി നിൽക്കുന്ന വേളയിൽ, സ്ഥാപക മാനേജറായ ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ സ്മരണയിലാണ് പുതിയ കെട്ടിട ബ്ലോക്കും, പവലിയനും നിർമ്മിച്ചത്.