ബഷീര്‍ ആറങ്ങാടി കോണ്‍ഗ്രസ് സംസ്‌കാര സാഹിതി ചെയര്‍മാന്‍
കാഞ്ഞങ്ങാട്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ കാസര്‍കോട് ജില്ലാ ചെയര്‍മാനായി ബഷീര്‍ ആറങ്ങാടിയെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ അനുമതിയോടെ സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ മഹേഷ് എംഎല്‍എ നിയമിച്ചതായി ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അറിയിച്ചു. കെ ദിനേശനാണ് കണ്‍വീനര്‍.