ദമ്പതികളെ ആക്രമിച്ച് കാർ അടിച്ചു തകർത്തു
കാസർകോട്: മകൻ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ദമ്പതികളെ വീട് കയറി ആക്രമിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ അടിച്ച തകർക്കുകയും ചെയ്തു. നെക്രാജേ ചൂരി പള്ളത്തെ ജി.വൈ മുഹമ്മദ് (59) ഭാര്യ റുഖിയ (55) എന്നവരാണ് അക്രമത്തിനിരയായത്. സംഭവത്തിൽ ജാബിർ കണ്ടാൽ അറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.