ബസ്റ്റാൻഡിൽ തമ്മിലടിച്ച രണ്ടുപേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്:ആലാമി പള്ളി പുതിയ ബസ് സ്റ്റാൻഡിൽ പൊതു സ്ഥലത്ത് വച്ച് പരസ്പരം തമ്മിലടിച്ച രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.കരിന്തളം വാളൂരിലെ മാധവന്റെ മകൻ എസ് സതീശൻ 46 ഉദുമ ബേവൂരി മുള്ളൻ തറവാട്ടിലെ പി രജനീഷ് (31) എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാർ കേസെടുത്തത്.