അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ് റൂട്ട് പുനസ്ഥാപിക്കണം
കാഞ്ഞങ്ങാട് നിന്നും അരയി, കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിലിലേക്ക് കെ എസ് ആർ ടി സി ബസ്സ് റൂട്ട് പുനസ്ഥാപിക്കണമെന്ന് സിപിഐ കണ്ടം കുട്ടിച്ചാൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പക്കീരൻ പതാക ഉയർത്തി. സെക്രട്ടറിബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.