ഹണി റോസ് കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായത് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടയിൽ
കോഴിക്കോട്: ചലച്ചിത്ര നടി ഹണി റോസിന്റെ പരാതിയിൽ ബോബി ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണൂർ പിടിയിലായത് ഒളിവിൽ പോകാൻ ഒരുങ്ങുന്നതിനിടെ. ബോബി കർണാടകയിലേക്ക് പോകാൻ ഒരുങ്ങുന്നുവെന്ന രഹസ്യ വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ എറണാകുളം സെൻട്രൽ പൊലീസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു.