കരിമണൽ വ്യവസായികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം; ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് നൽകി കെ സി വേണുഗോപാൽ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറൽ സെക്രട്ടറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാൽ. ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തത്. 2004 ൽ രാജസ്ഥാനിലെ അന്നത്തെ ഖനിമന്ത്രി ശ്രീഷ്‌റാം ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന്