ബദരിയ ഹോട്ടൽ (ഇതെന്റെ ഓർമ്മകളുടെകനൽ): സുറാബ്

ഒരു കാലത്തിന്റെ രുചിപ്പെരുമ. അതാണ് ഇന്നും നീലേശ്വരം ബസാറിലുള്ള ബദരിയ ഹോട്ടൽ. തെരുവ് റോഡ്. ചെറിയൊരു ഇടവഴി. ആദ്യം കിട്ടുന്നത് ബദരിയ മസ്ജിദ്. അതിനടുത്ത്‌ വീടുപോലെയുള്ള പുരാതനമായ കെട്ടിടം. അന്നും ഇന്നും ഭക്ഷണം വിളമ്പുന്ന പാചകപ്പുര. അതേ കെട്ടിടത്തിന്റെ മറ്റൊരു മുറിയിൽ അലക്കുസോപ്പ് നിർമ്മാണവുമുണ്ട്. രണ്ടും നടത്തുന്നത് ഒരേ