പുതുവർഷം : പുതു വായന; അഴിക്കോടൻ സ്മാരക ഗ്രന്ഥാലയത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു.
ചെറുവത്തൂർ: ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ 'പുതുവർഷം പുതു വായന 'പദ്ധതിയുടെ ഭാഗമായി അമിഞ്ഞിക്കോട് അഴിക്കോടൻ സ്മാരക വായന ശാല & ഗ്രന്ഥാലയത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ പി.വി. ഷാജി കുമാറിൻ്റെ ആദ്യ നോവൽ ' മരണവംശം ' അവതരിപ്പിച്ചു.