എ ടി എം കവർച്ചാ ശ്രമം

കാസർകോട്: എ.ടി.എം തകർത്ത് കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ഇന്ത്യയുടെ കാസർകോട് ടൗണിലുള്ള എ.ടി എം കൗണ്ടറിൻ്റെ പണം നിക്ഷേപിക്കുന്ന ഭാഗം തകർത്താണ് മോഷണ ശ്രമം ഉണ്ടായത്. ബാങ്കിൻ്റെ അസി. മാനേജർ മിഥിലയുടെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.