കള്ളതോക്കുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ
കള്ള തോക്കുമായി മധ്യവയസ്കനെ വെള്ളരിക്കുണ്ട് എസ് ഐ പി ജയരാജൻ അറസ്റ്റ് ചെയ്തു.മാലോം പുഞ്ചയിലെ പാലക്കാറ്റത്തിൽ പീറ്റർ (54) നെയാണ് എളേരി നാട്ടക്കൽ എസ്എൻഡിപി മന്ദിരത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. തോക്കിനെ രണ്ട് ഭാഗങ്ങളാക്കി ചാക്കിൽ കെട്ടി കടത്തിക്കൊണ്ടു പോകുമ്പോൾ പോലീസിനെ കണ്ട് തോക്ക് കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.