നീലേശ്വരം നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

നീലേശ്വരം : വലിച്ചെറിയൽ വിരുദ്ധ വാരത്തിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭാ ഹാളിൽ വെച്ച് ബോധവല്ക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി പി ലത അദ്ധ്യക്ഷത വഹിച്ചു.