സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു
ചെറുവത്തൂർ : ഒരു ശതാബ്ദക്കാലമായി ചെറുവത്തൂരിന്റെ തീരദേശ മേഖലയിൽ അക്ഷരവെളിച്ചം പകർന്ന് നാടിന്റെ നന്മ വിദ്യാലയമായി മാറിയ ചെറുവത്തൂർ ഗവണ്മെന്റ് ഫിഷറീസ് വൊക്കെഷണൽ ഹയർസക്കന്ററി സ്കൂളിൽ ഈ വർഷത്തെ വാർഷികാഘോഷവും സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. മുപ്പത്തിലധികം വർഷത്തെ സുദീർഘമായ സേവനത്തിനു