അങ്കക്കളരി കളിയാട്ടം നാളെ സമാപിക്കും
നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ (ഫെബ്രുവരി 16 ഞായറാഴ്ച) സമാപിക്കും. രാവിലെ മുതൽ പുലിയൂർ കണ്ണൻ, രക്തചാമുണ്ഡി, ചെക്കിപ്പാറ ഭഗവതി, വിഷ്ണുമൂർത്തി, തുടങ്ങിയതെയ്യക്കോലങ്ങൾ അരങ്ങിലെത്തും, ഉച്ചക്ക് 12മണിമുതൽ അന്നദാനം. വൈകിട്ട് 4മണിക്ക് ആരൂഢദേവത ശ്രീ പാടാർകുളങ്ങര ഭഗവതിയമ്മയുടെ തിരുമുടി ഉയരും.