അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
കാസര്‍കോട്:അനന്തപുരത്തെ കിന്‍ഫ്രാപാര്‍ക്കില്‍ വാട്ടര്‍ കംപ്രഷന്‍ മെഷീന്‍ നന്നാക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കുമ്പളയിലെ ചിക്കന്‍ പ്രോട്ടീന്‍ മില്ലിലെ തൊഴിലാളിയായ സുജിത്ത് കുമാര്‍ (32) ആണ് മരിച്ചത്. ഒറീസ, കന്തമാന്‍ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെയാണ് അപകടം. പുലര്‍ച്ചെ ജോലി കഴിഞ്ഞ ശേഷം യന്ത്രഭാഗങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ ആയിരുന്നു അപകടം.