എഐടിയുസി പ്രതിഷേധ ധർണ്ണ നടത്തി
നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെയുള്ള സെസ്സ് പിരിവ് ഊർജ്ജിതമാക്കുക, ക്ഷേമനിധി ബോർഡിനെ സംരക്ഷിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക് ഷൻ വർകേർ സ് ഫെഡറേഷൻ എഐടിയുസി ചെറുവത്തൂർ പഞ്ചായത്താഫീസിന് മുമ്പിൽ ധർണ്ണ നടത്തി. എഐടിയുസി ജില്ലാ ട്രഷറർ പി. വിജയകുമാർ ഉൽഘാടനം ചെയ്തു.