കാറഡുക്ക ബ്ലോക്ക് കാർഷിക പ്രദർശന വിപണനമേളയ്ക്ക് സംഘാടക സമിതിയായി

ബോവിക്കാനം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിസംബർ 24 മുതൽ 30 വരെ പൊവ്വൽ ബ്ലോക്ക് പഞ്ചായത്ത് മൈതാനത്ത് സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന വിപണനമേള വിജയിപ്പിക്കാൻ സംഘാടകസമിതിയായി. മേളയിൽ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വിപണനവും, പുഷ്‌പഫല സസ്യ സ്റ്റാളുകൾ,