സിപിഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾക്ക് 9 വർഷം കഠിന തടവും 60,000 രൂപ വീതം പിഴയും
സിപിഐ പ്രവർത്തകനായ കാസർകോട് നീർച്ചാൽ ബാഞ്ചത്തടുക്കയിൽ സീതാരാമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ കാസർകോട് അഡീഷണൽ ഡിസ്റ്റിക് ആൻഡ് സെക്ഷൻ കോടതി രണ്ട് ജഡ്ജി കെപ്രിയ 9 വർഷം കഠിനതടവിനും അറുപതിനായിരം രൂപ വീതം പിഴ അടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം.