കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്
അശ്രദ്ധയോടെ വന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ഉദിനൂർ പരുത്തിച്ചാൽ റഹ്മത്ത് മൻസിലിൽ ഷമീമിന്റെ മകൾ ഷാഹിലഷമീമി( 28)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉദിനൂരിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.