The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: ACCIDENT

Kerala
കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം: എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. മൂന്നാറിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കുര്യത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമിത

Local
കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്

കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്

അമിത വേഗതയിൽ വന്ന കാർ ഇടിച്ച് മോട്ടർ ബൈക്ക് യാത്രക്കാരനായ യുവാവിനെ പരിക്കേറ്റു. ചായ്യോത്തെ ഹക്കിമിന്റെ മകൻ സി എച്ച് മിഥിലാജിനാണ് (18) പരിക്കേറ്റത്. കഴിഞ്ഞദിവസം ചായോത്ത് ഭാഗത്തുനിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്ന മിഥിലാജ് ഓടിച്ച ബൈക്കിൽ നീലേശ്വരം ഭാഗത്തുനിന്നും വരികയായിരുന്ന കാറടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ

Local
ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരചെറുകര കുന്നേൽ സി ജെ അലക്സിന്റെ മകൻ അലൻ അലക്സി (21)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് ടൗണിൽ വച്ചാണ് സംഭവം. അലൻ്റെ സ്കൂട്ടറിൽ കെ എൽ 6081 നമ്പർ ഓട്ടോ ഇടിക്കുകയയിരുന്നൂ. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

Obituary
ബൈക്ക് ഇടിച്ചു പരിക്കേറ്റ എസ് എൻ പോളിടെക്നിക്ക് മുൻ സൂപ്രണ്ട് മരണപ്പെട്ടു

ബൈക്ക് ഇടിച്ചു പരിക്കേറ്റ എസ് എൻ പോളിടെക്നിക്ക് മുൻ സൂപ്രണ്ട് മരണപ്പെട്ടു

ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് എസ് എന്‍ പോളിടെക്‌നിക്കിലെ റിട്ടയേര്‍ഡ് സൂപ്രണ്ട് കുശാല്‍നഗറിലെ വി.വി.സാമികുട്ടി(82) മരണപ്പെട്ടു. കഴിഞ്ഞമാസം 29 ന് കുശാല്‍നഗറില്‍ വെച്ച് അമിതവേഗതയില്‍ വന്ന ബൈക്കിടിച്ച് സാമികുട്ടിക്ക് പരിക്കേൽക്കുകയായിരുന്നു. നില ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ മിംസ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്. ഭാര്യ: ഭാനുമതി.

Local
ഓട്ടോസ്റ്റാൻഡിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു

ഓട്ടോസ്റ്റാൻഡിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു

കാറിടിച്ച് ഓട്ടോ സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവാവിന് പരിക്കേറ്റു. അന്നൂർകുറിഞ്ഞി ക്ഷേത്രപരിസരത്തെ ഉഷ റോഡിൽ വെമ്പിരിച്ചാൽ ഹൗസിൽ കുഞ്ഞമ്പുവിന്റെ മകൻ വി ചന്ദ്രൻ 47 നെയാണ് എളമ്പച്ചി ഓട്ടോറിക്ഷസ്റ്റാൻഡിൽ വെച്ച് കാറിടിച്ച് പരിക്കേറ്റത്. അപകടം ഉണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.

Local
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

പിലിക്കോട് കടുവക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് എരവിൽ മാവില പഴയ പുരയിൽ അനീഷ് ബാബു 46നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം അനീഷ് ബാബു ഓടിച്ച ബൈക്കിൽ എതിരെ വരികയായിരുന്നു ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

Local
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം

കുടിവെള്ള പൈപ്പ്‌പൊട്ടി ഉണ്ടായ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാങ്കോല്‍ കരിങ്കുഴിയിലെ അക്കാളത്ത് ശശീന്ദ്രനാണ്(63) പരിക്കേറ്റത്. ഇന്ന് പുലർച്ചെ 3.40 ഓടെ മംഗലാപുരത്ത് നഴ്സിംഗിന് പഠിക്കുന്ന മകൾ ദേവനന്ദയെ റെയില്‍വേ സ്‌റ്റേഷനിൽ കൊണ്ടു വിടാൻ പോകുന്നതിനിടെയാണ് അപകടം. കാലിനും

Kerala
അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം; സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

നടൻ സുരാജ് വെഞ്ഞാറമൂടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.

Kerala
ബെംഗളുരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞു; രണ്ട് മലയാളികൾ മരിച്ചു

ബെംഗളുരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞു; രണ്ട് മലയാളികൾ മരിച്ചു

ബെംഗളുരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25) എന്നിവരാണ് മരിച്ചത്.ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമായാണ് മൃതദേഹങ്ങൾ ഉള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും.

Kerala
കാസർകോട് പെരിയയിൽ കാർകുഴിയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

കാസർകോട് പെരിയയിൽ കാർകുഴിയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു

കാസർകോട് പെരിയ ദേശീയപാതയിൽ കാർക്കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരണപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തായ്യന്നൂരിലെ രാജേഷ് 42 രഘുനാഥ് 52 എന്നിവരാണ് മരണപ്പെട്ടത്.പെരിയയിൽ വയനാട്ടുകുലവൻദൈവം കെട്ട് മഹോത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ഇവർ സഞ്ചരിച്ച കാർമറിയുകയായിരുന്നു.

error: Content is protected !!
n73