വീട്ടുമുറ്റത്ത്കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു പറിച്ചു
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചുപറിച്ചു. കോട്ടക്കണ്ണി റോഡിലെ സി.ഐ. മുഹമ്മദ് ബഷീറിന്റെ മകള്‍ ഷസ്ന (മൂന്ന്)ക്കാണ് കവിളത്തും കൈക്കും നായയുടെ കടിയേറ്റത്.കുട്ടിയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.