കേരളസർക്കാർ തികഞ്ഞ പരാജയം: എ പി അനിൽകുമാർ എം.എൽ.എ
പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ സമസ്ത മേഖലകളുംതകർന്ന് തരിപ്പണമായതിനാൽ, തികഞ്ഞ പരാജയമായ ഈ സർക്കാരിനെ ഭരണത്തിൽ നിന്നു പുറത്താക്കാനുള്ള കോൺഗ്രസിന്റെ സമര പോരാട്ടങ്ങൾക്ക് കെ എസ് എസ് പി എ യുടെ പിന്തുണ ഉണ്ടാകണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും, മുൻമന്ത്രിയുമായ എ പി അനിൽകുമാർ എംഎൽഎ അഭ്യർത്ഥിച്ചു.