നീലേശ്വരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായിരുന്ന ടി.എ.റഹീം അനുസ്മരണ യോഗം ചൊവാഴ്ച വൈകുന്നേരം 5 മണിക്ക് നീലേശ്വരം വ്യാപാരഭവനിൽ ചേരും.
നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് അനുസ്മരണ പ്രഭാഷണം നടത്തും. നീലേശ്വരം ജമാഅത്ത് പ്രസിഡന്റ് സി.കെ.അബ്ദുൽഖാദർ ഹാജി, പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, മർച്ചന്റ്‌സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സി.പി.ശ്രീധരൻ എന്നിവർ പ്രസംഗിക്കും. യൂനിറ്റ് സെക്രട്ടറി എ.വിനോദ് കുമാർ സ്വാഗതവും ട്രഷറർ എം.മുഹമ്മദ് അഷ്‌റഫ് നന്ദിയും പറയും.