നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാസർകോട് പാർലിമെൻ്റ് മണ്ഡലത്തിൽ മത്സരരംഗത്തുള്ളത് ഒൻപത് സ്ഥാനാർത്ഥികൾ. സൂക്ഷമ പരിശോധനയിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ച സ്ഥാനാർത്ഥികൾ എല്ലാവരും മത്സര രംഗത്തുണ്ട്. ഇവർക്കെല്ലാം
ലോക്‌സഭാ മണ്ഡലം വരണാധികാരിയായ ജില്ലാകളക്ടർ കെ.ഇമ്പശേഖർ ചിഹ്നം അനുവദിച്ചു.
സ്ഥാനാർത്ഥി, പാർട്ടി, അനുവദിച്ചു കൊടുത്ത ചിഹ്നം ക്രമത്തിൽ
എം എൽ അശ്വിനി – ഭരതീയ ജനതാ പാർട്ടി – താമര
എം.വി. ബാലകൃഷ്ണൻ മാസ്റ്റർ – കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – ചുറ്റിക അരിവാൾ നക്ഷത്രം
രാജ് മോഹൻ ഉണ്ണിത്താൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് – കൈ
സുകുമാരി എം – ബഹുജൻ സമാജ് പാർട്ടി – ആന
അനീഷ് പയ്യന്നൂർ- (സ്വതന്ത്രൻ)- ഓട്ടോറിക്ഷ
എൻ കേശവനായക്- (സ്വതന്ത്രൻ്)- കരിമ്പു കർഷകൻ
ബാലകൃഷ്ണൻ.എൻ- (സ്വതന്ത്രൻ)- ചെസ്സ്ബോർഡ്
മനോഹരൻ കെ- (സ്വതന്ത്രൻ)- ബാറ്റ്
രാജേശ്വരി കെ ആർ- ( സ്വതന്ത്ര )- സൈക്കിൾപ്പമ്പ്
എന്നീ സ്ഥാനാർത്ഥികൾ ക്കാണ് ചിഹ്നം അനുവദിച്ചത്.