The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു.

കുമ്പള ഫുട്ബോൾ അക്കാദമിയുടെ , വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലന മത്സരം , കുമ്പള സി. ഐ. കെ പി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കുമ്പള ഫുട്ബോൾ അക്കാദമി കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹ കരണത്തോടെ ആരിക്കാടി കെ.പി റിസോർട്ട് സ്വിമ്മിങ് പൂളിലാണ് സൗജന്യ നീന്തൽ പരിശീലന ക്യാംപ് സംഘടിപ്പിച്ചത്.

ഫുട്ബോൾ അക്കാദമി പ്രസിഡൻ്റും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്‌റഫ്‌ കർള അധ്യക്ഷനായി. ഖലീൽ മാസ്റ്റർ,കെ.വി യുസഫ് മുഹമ്മദ്‌ കുഞ്ഞി, ഐ.മുഹമ്മദ് റഫീഖ്, ശരീഫ്, സിദ്ദീഖ് ലോഗി.റംസി അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.അക്കാദമി ജനറൽ സെക്രട്ടറി ബി.എ റഹിമാൻ സ്വാഗതവും കോ- ഓഡിനേറ്റർ കെ.എം മൊയ്‌തീൻ അസീസ് നന്ദിയും പറഞ്ഞു. പ്രമുഖ പരിശീലകർ പ്രശാന്തിൻ്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.നൂറോളം കുട്ടികളാണ് പരിശീലനത്തിന് എത്തുന്നത്.

Read Previous

ഒളിമ്പിക് കായിക മത്സരം സംഘടിപ്പിച്ചു

Read Next

പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!