The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ഗുണമേന്മയുള്ള പ്രീ സ്കൂൾ വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ രക്ഷിതാക്കൾക്ക് സ്നേഹമധുരം

കാഞ്ഞങ്ങാട് : പ്രീസ്‌കൂൾ കുട്ടികളുടെ പ്രകൃതം, ശിശുവികാസ മേഖലകൾക്കനുസൃതമായി ലഭ്യമാവേണ്ട അനുഭവങ്ങൾ, ശാസ്ത്രീയമായ പ്രീസ്‌കൂൾ സംവിധാനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്നിവയെ സംബന്ധിച്ച ധാരണ മെച്ചപ്പെടുത്തി രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിന് ജില്ലയിലെ അംഗീകൃത പ്രീസ്കൂളിൽ സ്നേഹമധുരം പരിപാടി നടപ്പിലാക്കുന്നു.പൊതു വിദ്യാഭ്യാസ വകുപ്പ്,സമഗ്ര ശിക്ഷ കേരളം സംസ്ഥാനത്ത് പ്രീസ്കൂൾ മേഖലയിൽ മികവ് ഉറപ്പാക്കുന്നതിനായി വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.കുട്ടിയുടെ ശരിയായ വികാസത്തിന് സഹായിക്കുന്ന ശാരീരികവും മാനസികവും സാമൂഹ്യ വൈകാരികവും ബുദ്ധിപരവുമായ വികാസ പ്രക്രിയയെ കുറിച്ച് രക്ഷിതാക്കൾക്ക് ധാരണ നൽകുകയാണ് സ്നേഹമധുരത്തിലൂടെ ലക്ഷ്യമിടുന്നത്. സമഗ്ര ശിക്ഷാ കേരളം കാസർഗോഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ബി.ആർ.സി കളിലെ അംഗീകൃത പ്രീ സ്കൂളിലാണ് സ്നേഹം മധുരം നടപ്പിലാക്കുന്നത്. സ്നേഹമധുരം ബേക്കൽ ബി.ആർ.സി തല ഉദ്ഘാടനം ജി.വി എച്ച് .എസ് .എസ് കുണിയയിൽ വച്ച് നടന്നു. പുല്ലൂർ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിദ റാഷിദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷാഫി കെ .എം അധ്യക്ഷനായി. പ്രഥമധ്യാപിക സവിത ടി. ആർ സ്വാഗതം പറഞ്ഞു. ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അരവിന്ദ.കെ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ദിലീപ് കുമാർ കെ.എം , സീനിയർ അസിസ്റ്റൻറ് അമീറലി കെ.വി, സ്റ്റാഫ് സെക്രട്ടറി ശ്രീവിദ്യ. എസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ലസ്റ്റർ കോഡിനേറ്റർമാരായ ലതിക. എ, ശ്യാമള. കെ, രേണുക. കെ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Read Previous

കോട്ടപ്പാറ ഡോ.ശ്യാമപ്രസാദ് മുഖർജി മന്ദിര നിർമ്മാണം : സമ്മാന പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടന്നു.

Read Next

വയനാടിന് ആനന്ദാശ്രമം ലയൺസ് ക്ലബ്ബിന്റെ കൈതാങ്ങ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73