
കാഞ്ഞങ്ങാട്:സ്വതന്ത്ര കർഷകസംഘം കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാലാട്ട് ഇബ്രാഹിം ഹാജി ആമുഖ പ്രഭാഷണം നടത്തി. ഹജ്ജ് ട്രെയിനർ സൈനുദ്ദീൻ കോട്ടപ്പുറം, ഒ.പി അബ്ദുല്ല സഖാഫി എന്നിവർ ക്ലാസെടുത്തു. സ്വതന്ത്ര കർഷകസംഘം സംസ്ഥാന സമ്മേളനം ജില്ലാതല ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു. സംസ്ഥാന കൗൺസിൽ അംഗം ബേർക്ക അബ്ദുള്ള കുഞ്ഞിയിൽ നിന്നും ജില്ലാ സ്വാഗതസംഘം ചെയർമാൻ മുനീർ ഹാജി ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡൻഡ് അബ്ദുല്ല കുഞ്ഞി ഹാജി സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി.കുഞ്ഞഹമ്മദ് ഹാജി പാലക്കി, കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുസ്ലിം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് അബൂബക്കർ എടനീർ,എ ഹമീദ് ഹാജി, മച്ചമ്പാടി ഹമീദ്, അബ്ദുല്ലഹാജി ഉദുമ, എ അബ്ദുള്ള, കദീജ ഹമീദ് എന്നിവർ സംസാരിച്ചു.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം ഇബ്രാഹിം സ്വാഗതം പറഞ്ഞു.