The Times of North

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നീലേശ്വരത്തിന്

സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്. 2022-23 സ്വരാജ് ട്രോഫിയാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചത്.
ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കാസർകോട് ജില്ലക്ക് ലഭിക്കുന്നത്. ഭാവനാ സമ്പന്നവും, നൂതനവും, മാതൃകാ പരവുമായിട്ടുള്ള നിരവധി പദ്ധതികളും, ക്ഷേമ പ്രവര്‍ത്തനങ്ങളും, മികച്ച ജനപിന്തുണയുമാണ് മാധവന്‍ മണിയറ പ്രസിഡണ്ടായ ബ്ലോക്ക് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാനായത്.

പോരായ്മകളും പരിമിതികളും ഏറെയുണ്ടെങ്കിലും ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് നൂതനമായിട്ടുള്ള കാഴ്ചപ്പാടുകള്‍‍, സുതാര്യത, സുസ്ഥിരത, സമഗ്രത, എന്നിവയിലൂന്നി നടത്തിയ പ്രവര്‍ത്തനങ്ങള്‍‍ അംഗീകരിക്കപ്പെടുമ്പോള്‍‍ ഏറെ അഭിമാനകരമായിട്ടുള്ള നേട്ടമാണ് ലഭിച്ചതെന്ന് പ്രസിഡൻ്റ് മാധവൻ മണിയറ പറഞ്ഞു. സ്രോതസ്സുകളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി വികസനത്തിന്റെ ഔന്നിത്വം സ്വപ്നം കാണുന്നതിനും അവ ഫലപ്രദമായി നടപ്പിലാക്കിയതുമാണ് നിലേശ്വരം ബ്ലോക്ക് പഞ്ചായത്തിനെ അവാർഡിന് അർഹമാക്കിയത്.

ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും വാട്ടര്‍‍ എ.ടി.എം, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആത്മഹത്യ പ്രതിരോധ ക്ലീനിക്ക്, അതിജീവനം സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി, സ്നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, താലൂക്ക് ആശുപത്രിയിലും, സാമൂഹികാരോഗ്യ കേന്ദ്രത്തിലും രാത്രിക്കാല ഒ.പി, മൂന്ന് ഫിഷ്റ്റുകളിലായി രാത്രികാലങ്ങളിലടക്കം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സംവിധാനം, ചെറുവത്തൂര്‍ സി.എച്ച്.സി യില്‍ ബ്ലോക്ക്തല ഫിസിയോ തെറാപ്പി സെന്റര്‍, ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് കൊണ്ട് ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ സംസ്ക്കരണത്തിന് ആധുനിക സംവിധാനങ്ങളോടുകൂടിയ ആര്‍.ആര്‍.എഫ് മാതൃക. കാര്‍ഷിക രംഗത്ത് യന്ത്ര വത്കൃത തൊഴില്‍ സേന, അഭ്യസ്ത വിദ്യരായ പട്ടകജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റ്-സെറ്റ് പരിശീലനം, പട്ടികജാതി വിഭാഗത്തില്‍പെട്ട യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കല്‍, പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍‍ത്ഥികള്‍ക്ക് പി.എസ്.സി പരിശീലനം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ശില്പശാല, സ്വയം തൊഴില്‍ പരിശീലനവും തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും, വ്യാവസായ മേഖലയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ബ്രാന്‍ഡില്‍ മുരങ്ങയില, തുളസിയില ടീ-ബാഗ് യൂണിറ്റുകള്‍, ഇന്‍വെസ്റ്റേഴ്സ് മീറ്റു്, ക്ഷീര വികസന മേഖലയില്‍ ക്ഷീര വര്‍ദ്ധിനി, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വില സബ്സിഡി, ഭിന്നശേഷിയുള്ളവര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹന വിതരണം. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി വികസന പ്രവര്‍ത്തനങ്ങള്‍, തരിശു രഹിത ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിനള്ള പ്രവര്‍ത്തനങ്ങള്‍, കാര്‍ഷികമേള. സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും ശുചിത്വ സമുച്ചയങ്ങള്‍, കുടിവെള്ള പദ്ധതികള്‍, കുളം നവീകരണം, വനിതാ വിപണന കേന്ദ്രങ്ങള്‍, ബ്ലോക്ക്തല ദുരന്ത നിവാരണ സേന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 946845 തൊഴില്‍ ദിനങ്ങളും 662 വ്യക്തിഗത ആസ്തികളും സൃഷ്ടിച്ചു കൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധി, എന്നിങ്ങനെ സര്‍വ്വതല സ്പര്‍ശിയായ വികസന പ്രവർത്തനങ്ങളാണ് മാധവൻ മണിയറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയും ജീവനക്കാരും നടത്തിയത്.

സുതാര്യമായ വികസന കാഴ്ചപ്പാടിന്റെയും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ആസുത്രണ മികവിന്റെയും ജനകീയവും നവീനവുമായ വികസന മോണിറ്ററിംഗിന്റെയും നേട്ടങ്ങള്‍ക്കൊപ്പം ഭരണസമിതിയുടെയും ജീവനക്കാരുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും ഉറച്ച പിന്‍ന്തുണയും നേതൃ മികവും ജനങ്ങളുടെ പ്രോത്സാഹനവുമാണ് ഈ നേട്ടങ്ങള്‍ക്ക് കാരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ പറഞ്ഞു. ഭാവനാ സമ്പന്നവും, നൂതനവും, മാതൃകാ പരവുമായിട്ടുള്ള നിരവധി പദ്ധതികളും, ക്ഷേമ പ്രവര്‍ത്തനങ്ങളും, മികച്ച ജന പിന്തുണയും ഭരണസമിതിയുടെയും ജീവനക്കാരുടെയും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്കാധാരമെന്നും മാധവൻ മണിയറ പറഞ്ഞു.

Read Previous

നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല; സംസ്ഥാനത്ത് പ്രകടനം മാത്രം

Read Next

കൊട്ടിയൂരില്‍ കടുവ കുടുങ്ങിയത് കമ്പി വേലിയിലല്ല, കേബിള്‍ കെണിയിൽ; അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73