
ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ഒരു നൂതന സംവിധാനം ആണ് *“സ്വാമി AI ചാറ്റ്ബോട്ട്”*എന്ന അത്യാധുനിക ഡിജിറ്റൽ അസിസ്റ്റന്റ്.
ഈ സംവിധാനത്തിലൂടെ വർഷാ വർഷം ക്ഷേത്രത്തിലേക്കെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് തത്സമയ വിവരണങ്ങളും സുരക്ഷ നടപടികളും നൽകുന്നതിന് ലക്ഷ്യമിടുന്നു. നിങ്ങളുടെ ഫോണിലെ WhatsApp ലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി,മലയാളം,തെലുഗ്,തമിഴ്,കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു.
നടതുറപ്പ്,പ്രസാദം,പൂജ സമയങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും.അടുത്തുള്ള ക്ഷേത്രങ്ങൾ,വിമാനത്താവളങ്ങൾ,റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഭക്തർക്ക് തടസമില്ലാത്ത യാത്ര ഉറപ്പാക്കുന്നു.
തിരക്കേറിയ തീർത്ഥടന കാലത്തു അപകട അത്യാഹിത സാധ്യതകൾ തിരിച്ചറിഞ്ഞു ചാറ്റ് ബോട്ട് ഒരു പ്രധാന സുരക്ഷ ഉപകാരണമായി പ്രവർത്തിക്കുന്നു.
പോലീസ്,അഗ്നി ശമന വിഭാഗം,വൈദ്യ സഹായം,ഫോറസ്റ്റ് തുടങ്ങി ഏറെ കാര്യങ്ങൾക്കായി എമർജൻസി ഹോട്ട് ലൈനുകളിലേക്ക് ഇത് കേന്ദ്രീകൃത ആക്സസ് ചെയ്ത് ഉടനടി പ്രതികരണവും നടപടിയും ഉറപ്പാക്കുന്നു.
ആധുനിക ഡിജിറ്റൽ രീതിയിലുള്ള ഒരു വഴികാട്ടിയായി സ്വാമി ചാറ്റ് ബോട്ട് മാറുമ്പോൾ ഒരു പുത്തൻ ഉണർവോടെ ശബരിമലയിലേക്കുള്ള ഭക്തരുടെ യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കാൻ ആണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്.ഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റി ശബരിമല യാത്രയുടെ പവിത്രത ഉയർത്തിപ്പിടിക്കുന്നതിന് സാങ്കേതിക വിദ്യയുടെ പ്രതിബദ്ധതയാണ് ഈ നൂതന സംരംഭം മുന്നോട്ട് വയ്ക്കുന്നത്
Send “Hi” to 6238008000 to get started..