ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയം. തെരഞ്ഞെടുപ്പ് 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറിനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് ലക്ഷത്തിലേറെ വോട്ട് നേടി കൊണ്ടാണ് സുരേഷ് ഗോപി വെന്നിക്കൊടി പാറിച്ചത്.
ഈശ്വരൻമാർക്ക് നന്ദിയെന്ന് സുരേഷ് ഗോപിയുടെ പ്രതികരണം. വലിയ വെല്ലുവിളികളെ അതിജീവിച്ച് നേടിയ വിജയമാണിത്. തൃശ്ശൂരിലെ പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു. വഴി തിരിച്ചുവിടാൻ നോക്കിയെങ്കിലും സത്യം തിരിച്ചറിഞ്ഞുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. നരേന്ദ്ര മോദി രാഷ്ട്രീയ ദൈവമാണെന്നും സുരേഷ് ഗോപി.