രാമന്തളി : ഇടതു സർക്കാരിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഒക്ടോബർ 22 ചൊവ്വാഴ്ച കണ്ണൂരിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമം വിജയിപ്പിക്കുവാൻ പാലക്കോട് ലീഗ് ഓഫീസിൽ ചേർന്ന രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ തീരുമാനിച്ചു . പി.കെ. ഷബീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം നിരീക്ഷകൻ വി. കെ. പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗങ്ങളായ സി കെ മൂസ കുഞ്ഞി ഹാജി, ഉസ്മാൻ കരപ്പാത്ത്, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി.എം ലത്തീഫ്, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് കകുളത്ത് അബ്ദുൽ ഖാദർ, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ അഹമ്മദ് പാലക്കോട്, സെക്രട്ടറി ഒ എം. അബ്ദുൽ സലാം, കെ സി അഷ്റഫ്, പി. പി. സുലൈമാൻ ഹാജി, കൊച്ചൻ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.