ചെറുവത്തൂർ: സ്കൂൾ – കോളേജ് വിദ്യാഭ്യാസത്തിൽ ചിത്ര-ശില്പ പഠനത്തിന് വേണ്ടത്ര പ്രാധാന്യം നൽകണമെന്ന് പ്രശസ്ത ചിത്ര ചരിത്രകാരൻ കെ.കെ.മാരാർ ആവശ്യപ്പെട്ടു. ചെമ്പ്രകാനം ചിത്ര-ശില്പകലാ അക്കാദമി ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരനും ബഹുമുഖപ്രതിഭയുമായിരുന്ന ടി.പി.സുകുമാരൻ അനുസ്മരണവും ചിത്രശില്പപ്രദർശനവും ചെമ്പ്രകാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ചിത്രകലയ്ക്കും പരിസ്ഥിതി പഠനങ്ങൾക്കും ഏറെ സംഭാവനകൾ നൽകാൻ ടി.പി.സുകുമാരന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ ടി.പി.സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. സദനം നാരായണൻ അധ്യക്ഷത വഹിച്ചു . മലയാളം യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ.എം.ഭരതൻ മുഖ്യാതിഥിയായിരുന്നു. രാഘവൻപയ്യനാട്, ഡോ. ബാലകൃഷ്ണൻ വള്ളിയോട്, ഡോ.രവി രാമന്തളി , ചന്ദ്രൻ മുട്ടത്ത്, ഡോ.വി.എം.ഉണ്ണികൃഷ്ണൻ
ബാലകൃഷ്ണൻ കൊയ്യാൽ എം.പവിത്രൻ സ്വാഗതവും അക്കാദമി ഡയരക്ടർ രവീന്ദ്രൻ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.