കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കാസർകോട് ജില്ലയിലെ തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. മുതിര്‍ന്ന തൊഴിലാളികള്‍ക്കുളള ആദരിക്കല്‍ ചടങ്ങും നടത്തി.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം കാഞ്ഞങ്ങാട്ടുളള ജില്ലാ ഓഫീസില്‍ നടന്നു. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ പറ്റിയ മുതിര്‍ന്ന തൊഴിലാളികളെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശോഭന എം അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഉപദേശക സമിതി അംഗങ്ങള്‍, ജില്ലയിലെ വിവിധ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ് ക്ലാര്‍ക്ക് . ഓമന എം കെ സ്വാഗതവും വേണുഗോപാലന്‍ പി കെ നന്ദിയും പറഞ്ഞു.