
ചിറ്റാരിക്കാൽ ഉപജില്ലയിലെ ആദ്യ സാമൂഹ്യ പഠനോത്സവത്തിന് കാട്ടിപ്പൊയിലിൽ തുടക്കമായി. നെല്ലിയടുക്കം എ യു പി സ്ക്കൂളിൻ്റെ ആദ്യ പൊതുയിട സാമൂഹ്യ പഠനോത്സവമാണ് കാട്ടിപ്പൊയിൽ മനോഹരൻ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ നടന്നത്.കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വിദ്യാധരൻ അദ്ധ്യക്ഷനായി. ചിറ്റാരിക്കാൽ ബിപിസി ഷൈജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ സി കൃഷ്ണൻ ,എസ്എംസി ചെയർമാൻ ബാബു ജോസ്, ഗ്രന്ഥാലയം സെക്രട്ടറി കെ പ്രസാദ് സംസാരിച്ചു. പ്രധാനധ്യാപിക രാജേശ്വരി ദേവദാസ് സ്വാഗതവും പി പത്മനാഭൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. പഠന ഭാഗങ്ങൾ കോർത്തിണക്കിയ ഗണിത ഒപ്പന , ഗണിത പാട്ട്, ശാസ്ത്ര പരീക്ഷണങ്ങൾ, കുമാരനാശാൻ്റെ പുഷ്പവാടി എന്ന കവിതയിലെ കുട്ടിയും തള്ളയും എന്ന ഭാഗത്തിൻ്റെ ദൃശ്യാവിഷ്ക്കരണം, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങി ശ്രദ്ധേയ അവതരണങ്ങളും സ്കൂളിൻ്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ സ്ലൈഡ് പ്രദർശനവും നടന്നു.