സ്കൂളിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു വിദ്യാർത്ഥിനികളെ സ്കൂട്ടറിടിച്ച് പരിക്കേൽപ്പിച്ചു. ഉപ്പള മുസോടി മസ്ജിദ് റോഡിലെ ഷിയാബ് മൻസിലിൽ മുഹമ്മദിന്റെ മകൾ അവമത് സഹദ (13) കൂട്ടുകാരി ഇഫാ മറിയം(13) എന്നിവർക്കാണ് സ്കൂട്ടർ ഇടിച്ചു പരിക്കേറ്റത്. കഴിഞ്ഞദിവസം രാവിലെ കുമ്പള ഗവൺമെന്റ് ഹൈസ്കൂളിലേക്ക് പോകാനായി ദേശീയപാതയിൽ ഉപ്പള ഗേറ്റ് ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടയിൽ കെഎൽ 14 എഡി 99 24 നമ്പർ സ്കൂട്ടർ വന്നിടി ക്കുകയായിരുന്നു. അപകടമുണ്ടാക്കിയ സ്കൂട്ടർ ഓടിച്ച ആൾക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.