
ചീമേനി എൻജിനീയറിങ് കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ 41 വിദ്യാർത്ഥി സംഘം കുളു മണാലിയിൽ മഞ്ഞിൽ കുടുങ്ങി.ഇവർക്കൊപ്പം രണ്ട് ബസ് ജീവനക്കാരും ഒരു ഗൈഡും ഉണ്ട്.അഞ്ചുമണിക്കൂറോളം മഞ്ഞു മലയിൽ കുടുങ്ങിയ ഇവർ ഇപ്പോൾസുരക്ഷിതരായി എന്നാണ് വിവരം.ഫെബ്രുവരി 20നാണ് 3 ബാച്ചുകളിലായി വിദ്യാർത്ഥികൾ കുളുമണാലിയിലേക്ക് പോയത് രണ്ട് സംഘം സുരക്ഷിതരായി നേരത്തെ തന്നെ ഡൽഹിയിൽ എത്തി. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ആണ് മഞ്ഞുമലയിൽ കുടുങ്ങിയത്.മണിക്കൂറുകളോളം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ സ്ഥിതി സാധാരണമായി എന്നാണ് ലഭിക്കുന്ന വിവരം.ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇവർക്ക് ഡൽഹിയിൽ എത്താൻ കഴിയും എന്നാണ് കരുതുന്നത്.രക്ഷിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എം രാജഗോപാലൻ എംഎൽഎ പ്രശ്നത്തിൽ ഇടപെടുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.