
കാസർഗോഡ്: ഡിസംബർ 24 മുതൽ 28 വരെ മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന ഒമ്പതാംമത് നാഷണൽ യോങ്ങ് മു ഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ നാലു വിദ്യാർത്ഥികൾ കേരളത്തിനു വേണ്ടി ഇറങ്ങും. രണ്ടാം തരത്തിൽ പഠിക്കുന്ന അയാൻ മുഹമ്മദ് റിയാസ് 22 കി.ഗ്രാം വിഭാഗത്തിലും അഞ്ചാം ക്ളാസിൽ പഠിക്കുന്ന മുഹമ്മദ് റുഷൈക് 26 കി.ഗ്രാം വിഭാഗത്തിലും . മുഹമ്മദ് സാഹിൽ റഹ്മാൻ 28 കി.ഗ്രാം വിഭാഗത്തിലും . ഏഴാം ക്ലാസിൽ പഠിക്കുന്ന അർ ഫ്രാസ് അഹമ്മദ് കുരിക്കൾ 30 കി.ഗ്രാം വിഭാഗത്തിലും മൽസരിക്കും. കേരളം കൂടാതെ 19 സംസ്ഥാനങ്ങൾ പങ്കെടുക്കുന്നുണ്ട്. വിവിധ ബോഡി വെയിറ്റ് കാറ്റഗറികളിലായി കേരളത്തിൽ നിന്ന് 23 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. 2019 ലും . 2021 ലും ഇതേ വിദ്യാലയത്തിൽ നിന്നും 4 കുട്ടികൾ മൂന്ന് ഗെയിംസിനങ്ങളിൽ കേരള ടീമീനു വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്. സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി. ബെന്നി മാസ്റ്റർ പി.ടി.എ. കമിറ്റിയുടെയും പ്രോൽസാഹനമാണ് കേരള സംസ്ഥാനത്തെ പ്രതിനിധികരിച്ച് പങ്കെടുക്കുവാൻ ഈ കുട്ടികൾക്ക് സാധിച്ചത്. യോങ്ങ് മു ഡോ ജില്ലാ പ്രസിഡണ്ടായി ടി.എം സുരേന്ദ്രനാഥ് പ്രവർത്തിച്ചു വരുന്നു. കാസർഗോഡ്. ബി.ആർ.സി യിൽ ജോലി ചെയ്യുന്ന മനോജ് പള്ളിക്കരയാണ് കേരള യോങ്ങ് മു ഡോ കോച്ച്.