The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അസീസിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികൾ ബേക്കൽ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥികൾ ബേക്കൽ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഡി വൈ എസ് പി വി.വി മനോജ്‌ കുട്ടികളുമായി സംവദിച്ചു.ശിശു സൗഹൃദ ജനമൈത്രി പോലീസ് ഓഫീസർ ശൈലജ. എം, സബ്ബ് ഇൻസ്‌പെക്ടർമാരായ വിശാഖ്, മനോജ്‌, സന്തോഷ്‌ എന്നിവരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, സുഭാഷ്, ഹരീഷ് കുമാർ, പ്രമോദ് എന്നിവരും കുട്ടികൾക്ക് പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുകയും തോക്ക് തുടങ്ങിയ ആയുധങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ ഗാനലാപനവും കൂടി ആയപ്പോൾ കുട്ടികളും പോലീസും ചേർന്ന് നല്ലൊരു സൗഹൃദോത്സവം തന്നെ നടന്നു.കുട്ടികൾക്ക് മധുരം നൽകിയതിന് ശേഷം കുട്ടികൾ വളരെ സന്തോഷത്തോടെയാണ് തിരിച്ചു പോയത്. സ്കൂൾ ടീച്ചേർസ് ആയ ശ്രീലത, അനഘ, കമൽ, ജറീന എന്നിവരും കുട്ടികളോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

Read Previous

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

Read Next

കാർ തടഞ്ഞുനിർത്തി ആറ് ലക്ഷം രൂപ കവർച്ച ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!