
കൂളിയങ്കാൽ: എം ഡി എം എ പോലുള്ള മാരക ലഹരിയെ ചെറുക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ രൂപപ്പെട്ട് വരണമെന്ന് കൂളിയങ്കാൽ മുസ്ലിം ജമാഅത്ത് ഖത്തീബ് അൽ അമീൻ അസ് അസ് ഹദി അഭിപ്രായപെട്ടു. കൂളിയങ്കാൽ നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ കൂളിയങ്കാലിൽ ചേർന്ന ശാഖ എസ് കെ എസ് എസ് എഫ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു ടോപ് പ്ലസ്സും നിരവധി ഡിസ്റ്റിംഗ്ഷനും നേടി നാടിന്നു അഭിമാനമായി മാറിയ ഇവിടത്തെ വിദ്യാർത്ഥികൾ പുത്തൻ പ്രതീക്ഷകളാണ് നൽകുന്നതെന്നും , എസ് കെ എസ് എസ് എഫ് പോലെയുള്ള വിദ്യാർത്ഥി സംഘടനകൾക്ക് ധാർമിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ നാടിനു സംഭാവന ചെയ്ത പാരമ്പര്യമാണ് ഉള്ളെതന്നും അദ്ദേഹം പറഞ്ഞു.
എസ് കെ എസ് എസ് എഫ് ശാഖ പ്രസിഡന്റ് ടി ജിയാദ് ആദ്യക്ഷത വഹിച്ചു. മുത്തലിബ് കൂളിയങ്കാൽ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് സി എച്ച് സെന്റർ ഷാർജ കമ്മിറ്റി ട്രഷറർ സി കെ നാസർ, ജമാഅത്ത് ട്രഷറർ ടി ഖാദർ ഹാജി എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി.അബ്ദുൽ നാസർ മൗലവി, ഷഫീർ അശ്‌റഫി ഭാരവാഹികളായ ഉനൈസ്,അസ്ലം എന്നിവർ ആശംസ പറഞ്ഞു . വിദ്യാർത്ഥികളായ മിൻഹ ഫാത്തിമ,ഫാത്തിമത്ത് ഹിന,ലിഫാസ്,അയാൻ,റിസ ഫാത്തിമ ., അയിഷത്ത് സന,നബീൽ,ഹാദിയ, ആയിശത്ത് ഹിബ, അസീസ്, അനസ്, ലബീബ്, ഷഹ്ബാൻ, ഷിഫാന,ഫാത്തിമത് റിസ, ഹിമാന, ഹലീമത്ത് റിസ എനിവർ ഉപഹാരങ്ങൾ ഏറ്റു വാങ്ങി
വിദ്യാർത്ഥികളുടെ വിജയത്തിനായി പ്രയത്നിച്ച അധ്യാപകരെ യോഗം ആദരിച്ചു.