
പരപ്പ :ബങ്കളം കക്കാട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിയങ്ങാനം കുറിഞ്ചേരി പത്രവളപ്പിൽ ശ്രീജേഷിന്റെ മകൻ അഭിരാഗ് (14 ) നെയാണ് ഇന്ന് രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: രേഷ്മ വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.