നിലേശ്വരം:നീലേശ്വരം താൽക്കാലിക ബസ്റ്റാൻഡിന് സമീപത്തു വെച്ച് സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കെ എൽ79 -1560 നമ്പർ സ്വകാര്യ ബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശുപാർശ ചെയ്തു. സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ ഡോർ കൃത്യമായി അടച്ചതിന് ശേഷം മാത്രം സർവീസ് നടത്താവൂ എന്ന നിയമം ലംഘിച്ചതിനാണ് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് നീലേശ്വരം താൽക്കാലിക ബസ്റ്റാൻറിന് സമീപത്തു നിന്നും വിദ്യാർഥിനി സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചുവീണത്. അപകട ദൃശ്യങ്ങൾ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.ഡോർ തുറന്ന് സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപെടെയുള്ള നടപടി ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് ജോ: ആർടിഒ അറിയിച്ചു.