
കാഞ്ഞങ്ങാട് – കാസർകോട് സംസ്ഥാനപാതയിൽ പൂച്ചക്കാട്ട് പെട്രോൾ പമ്പിനു മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു . ചെറുവത്തൂർ കാടങ്കോട്ടെ മുഹമ്മദ് ഫാമിസ് ( 23 ) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പൂച്ചക്കാട്ടെ റമീസിന് നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്ന കാലോടെ ഇവർ സഞ്ചരിച്ച സ്കൂട്ടി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. ഏതാനും സുഹൃത്തുക്കൾക്കൊപ്പം വിവിധ വാഹനങ്ങളിലായി കോളേജിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടവരായിരുന്നു ഇവർ. ലോറിക്കടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഫാമിസിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.