
നീലേശ്വരം രാജാ റോഡിലും, പരിസരത്തും തെരുവ് വിളക്ക് കൺചിമ്മിയതോടുകൂടി കള്ളന്മാരുടെ ശല്യം കൂടി വന്നിരിക്കുകയാണെന്നും, എത്രയും പെട്ടെന്ന് തെരുവ് വിളക്കുകൾ കത്തിച്ച് ജനങ്ങളുടെ ഭയം ഇല്ലാതാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും നിലേശ്വരം തട്ടാച്ചേരി പ്രതീക്ഷ സ്വയം സഹായ സംഘത്തിൻ്റെ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ടി ശശികുമാർ അധ്യക്ഷത വഹിച്ചു. വിനോദ് കുമാർ അരമന , എംപി മോഹനൻ, തങ്കച്ചൻ എം സി, രാജു മാവിങ്കൽ, രമേശൻ ടിവി , പ്രമോദ് കുമാർ എ , സൂരജ് ടിവിആർ, രജീഷ് കുമാർ എം, ഉണ്ണികൃഷ്ണൻ പി എന്നിവർ സംസാരിച്ചു, ടിവി കൃഷ്ണകുമാർ സ്വാഗതവും മനോജ് കുമാർ അരമന നന്ദിയും പറഞ്ഞു.