The Times of North

Breaking News!

വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത   ★  ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി   ★  ജീവിതവിജയത്തിന് ആദ്ധ്യാത്മിക അറിവിൻ്റെ പ്രസക്തിയേറുന്നു. പ്രൊഫ: വിൻസെൻ്റ് മാത്യു   ★  വെള്ളരിക്കുണ്ടിൽ മദ്യലഹരിയിൽ പോലീസിനു നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു   ★  ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനിയുടെ10 പവൻ്റെ ആഭരണങ്ങൾ കണ്ടെത്തി റെയിൽവേ പോലീസ് ഉടമസ്ഥക്ക് കൈമാറി   ★  പയ്യന്നൂർ ടൗണിലെ വിജയ വാച്ച് വർക്സ് ഉടമ കേളോത്തെ കുണ്ടത്തിൽ വിജയൻ അന്തരിച്ചു   ★  ജല അതോറിറ്റിയെ പൊതുമേഖലയിൽ നിലനിർത്തണം: സ്റ്റാഫ് അസോസിയേഷൻ   ★  മാന്ത്രിക ലോകത്ത് വിസ്മയം സൃഷ്ടിച്ച് ഹൃദയ്‌ദേവ്   ★  ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയാവുന്നു   ★  മുഴക്കം ശ്രീ തെക്കേ തറവാട്ടിലെ കളിയാട്ട മഹോത്സവം

നീലേശ്വരത്തു നിന്നും മോഷ്ടിച്ച ബൈക്ക് കാസർകോട്ട് കണ്ടെത്തി

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തിൽ നിന്നും മോഷണം പോയ ബൈക്ക് കാസർകോട് വിദ്യാനഗറിൽ ഉപേക്ഷനിലയിൽ കണ്ടെത്തി. ഒരു മാസം മുമ്പ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സമീപത്ത് നിർത്തിയിട്ടിരുന്ന മലപ്പുറം സ്വദേശിയും നർക്കിലക്കാട് സ്കൂളിലെ അധ്യാപകനുമായ മുബാറക്കിന്റെ മോഷണം പോയ ബൈക്കാണ് നീലേശ്വരം എസ് ഐ കെ വി പ്രദീപും സംഘവും കണ്ടെത്തിയത്. കാസർകോട് എടനീരിലെ മുഹമ്മദ് മുസ്തഫ (18) ആലപ്പാടിയിലെ മൊയ്തീൻ ഫാസിൽ( 19) പ്രായപൂർത്തിയാവാത്ത മറ്റൊരു മോഷ്ടാവ് എന്നിവരെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്നും ബൈക്ക് മോഷ്ടിച്ചത് തങ്ങളാണെന്ന് ഇവർ വെളിപ്പെടുത്തിയത് ഇതിൻറെ അടിസ്ഥാനത്തിൽ നീലേശ്വരം പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വിദ്യാനഗറിൽ ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തിയത്. എസ്ഐ കെ വി പ്രദീപിനോടൊപ്പം എ എസ് ഐ രമേശൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ അമൽ രാമചന്ദ്രൻ , സി സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.

Read Previous

പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലീ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശത്തിന് സംഘാടകസമിതി രൂപീകരിച്ചു.

Read Next

മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73