The Times of North

Breaking News!

അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു   ★  പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ   ★  തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു   ★  മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്   ★  ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു   ★  നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു.    ★  കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു   ★  കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു   ★  തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം   ★  വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു 

 

നീലേശ്വരം :ഡിസംബർ 15 ന് കാസർകോട് ജില്ലാ വടംവലി അസോസിയേഷനും ചിറപ്പുറം ബി ഏ സി യും സംയുക്തമായി ചിറപ്പുറത്തെ നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ വി ദാമോദരന്റെ അധ്യക്ഷതയിൽ വടം വലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫസർ പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പ്രവീൺ മാത്യു,മുൻ നഗരസഭ കൗൺസിലർ എ വി സുരേന്ദ്രൻ, സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിൽ ബങ്കളം,നീലേശ്വരം പ്രസ്ഫോറം പ്രസിഡണ്ട് സേതു ബങ്കളം, കെ രഘു, കെ വി അഭിലാഷ്, ഒ വി രവീന്ദ്രൻ, ഗോപിനാഥൻ, സി കെ ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാൽ സ്വാഗതവും കൃപേഷ് മണ്ണട്ട നന്ദിയും പറഞ്ഞു.

സീനീയർ പുരുഷ- മിക്സഡ് വിഭാഗത്തിലാണ് വടംവലി ചാമ്പ്യൻഷിപ്പ് നടക്കുക. സംസ്ഥാനത്തെ 14 ജില്ലയിലുമായി 420 കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

സംഘാടകസമിതി ഭാരവാഹികളായി:പി പി മുഹമ്മദ് റാഫി (ചെയർമാൻ), എ.വി.സുരേന്ദ്രൻ (വർക്കിംഗ് ചെയർമാൻ), അനിൽ ബങ്കളം (ജനറൽ കൺവീനർ).

Read Previous

പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Read Next

കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73