
നീലേശ്വരം | സംസ്ഥാന സീനിയർ പുരുഷ, വനിത റഗ്ബി ചാമ്പ്യൻഷിപ്പ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടത്തും.
ആസാമിൽ നടക്കുന്ന റഗ്ബി സെവൻസ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും. ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനുള്ള വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം മാർച്ച് 18 ന് ചൊവ്വാഴ്ച വൈകിട്ട് നാലിന് നീലേശ്വരം വ്യാപാരഭവനിൽ ചേരുമെന്ന് ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡന്റ് എം എം ഗംഗാഗധരൻ, സെക്രട്ടറി എം മനോജ് പള്ളിക്കര എന്നിവർ അറിയിച്ചു.